സമസ്തയുടെ പോഷക സംഘടനയിൽ നിന്നും രാജിവെച്ചു; അവിശ്വാസപ്രമേയം ചില വ്യക്തികളുടെ താത്പര്യപ്രകാരം; നാസർ ഫൈസി കൂടത്തായി

സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബാ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചുവെന്ന് നാസർ ഫൈസി കൂടത്തായി. ഇതുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ഇണ്ടായി. പ്രവർത്തകസമിതി യോഗത്തിൽ വിയോജിപ്പ് ഉണ്ടായി. തനിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്നും അവിശ്വാസപ്രമേയം ചില വ്യക്തികളുടെ താല്പര്യപ്രകാരമെന്നും നാസർ ഫൈസി വിമർശിച്ചു.

അവിശ്വാസപ്രമേയം സംബന്ധിച്ച് മിനിട്സിൽ രേഖപ്പെടുത്തിയിട്ടില്ല. അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് ചിലർ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അടക്കം അധിക്ഷേപിക്കുന്നവർ ഇപ്പോഴും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കെതിരെ നടപടി വേണമെന്ന് താൻ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. നടപടി ഉണ്ടാകുന്നില്ല, നടപടി വേണമെന്ന് ഇപ്പോഴും ആവർത്തിക്കുന്നുവെന്നും നാസർ ഫൈസി വ്യക്തമാക്കി.

ചൊവ്വാഴ്ച കോഴിക്കോട്ട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലാണ് നാസർ ഫൈസി കൂടത്തായിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് ലീഗ് അനുകൂലി അനുകൂല ചേരിയുടെ നേതാവായ നാസർ ഫൈസി. സമസ്തയുടെ പോഷക സംഘടനകളിൽ നിന്ന് ലീഗ് അനുകൂലികളെ പുറന്തള്ളുന്നതിന്റെ ഭാഗമായിട്ട് കൂടിയാണ് നാസർ ഫൈസിക്കെതിരെ നീക്കം നടന്നത്.