തെക്കൻ ഇസ്രയേലിലെ തുറമുഖ നഗരമായ എയ്‌ലറ്റിലേക്ക് ഹൂതികളുടെ ഡ്രോൺ ആക്രമണം. 22 പേർക്ക് പരുക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഡ്രോൺ ഭൂമിയിൽ നിന്ന് താഴ്ന്ന് പറന്നതിനാൽ അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തിന് അതിനെ തടയാൻ സാധിച്ചില്ലെന്ന് ഇസ്രയേലി ആർമി റേഡിയോ പറഞ്ഞു. ബീർഷെബ പ്രദേശത്ത് നിരവധി ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്ന് ഹൂതി വക്താവ് വ്യക്തമാക്കി.
യമനിലെ ഹൂത്തികൾ എയ്‌ലാറ്റിലെ ഹോട്ടൽ മേഖലയിൽ ഒരു ഡ്രോൺവെടിവെച്ച് വീഴ്ത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആക്രമണം. എന്നാൽ ഹൂതി സർക്കാരിന് വേദനാജനകമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ ദ്രോഹിക്കുന്നവർ ഏഴുമടങ്ങായി തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്‌സ് പ്രതികരിച്ചു.