ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം സ്വീകരിക്കുന്നതിന് തൊട്ടുമുൻപ് നടൻ മോഹൻലാൽ . എല്ലാവർക്കും നന്ദിയെന്ന് മോഹൻലാൽ പാഞ്ഞു. ഒരു പാട് സന്തോഷം. മുന്നോട്ടുള്ള യാത്രയ്ക്ക് അവാർഡുകൾ കൂടുതൽ കരുത്തുപകരും. എല്ലാ ക്രെഡിറ്റും നിങ്ങൾ പ്രേക്ഷകർക്കാണ്.ഈ പുരസ്കാരം നിങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.
ഇത് മലയാളത്തിന് കിട്ടിയ ഏറ്റവും വലിയ ഒരു അംഗീകാരമാണ്. എന്‍റെ മുന്നേ നടന്നുപോയ മഹാരഥന്മാരായ മികച്ച നടന്മാരെയൊക്കെ ഈ സമയം ഞാന്‍ സ്മരിക്കുകയാണ്. അവരുടെയൊക്കെ ഒപ്പം നടന്നാണ് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചത്. എന്‍റെ കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും ഇനി പ്രവര്‍ത്തിക്കാന്‍ ഇരിക്കുന്നവര്‍ക്കും എല്ലാവര്‍ക്കുമായി ഞാനീ പുരസ്കാരം സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 71 മത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന് നടക്കും. ഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്‌ട്രപതി പുരസ്കാരങ്ങൾ വിതരണം ചെയ്യും. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾക്കൊപ്പം ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങും.
5 പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്കാരം ഉർവശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഉള്ളൊഴുക്കിനാണ്. മികച്ച എഡിറ്റർ പുരസ്കാരത്തിന് പൂക്കാലം സിനിമയുടെ എഡിറ്റർ മിഥുൻ മുരളിയാണ് അർഹനായത്.
നോൺ ഫീചർ സിനിമ വിഭാഗത്തിൽ എം കെ രാംദാസ് സംവിധാനം ചെയ്ത നെകൽ തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് വിതരണത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിലും അവാർഡ് ജേതാക്കൾ പങ്കെടുക്കും.