സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് അന്തരിച്ചു. 82 വയസ്സ് ആയിരുന്നു. ഉന്നത പണ്ഡിത സഭ ചെയർമാൻ, ഫത്വ കമ്മിറ്റി പ്രസിഡൻറ്, മുസ്ലിം വേൾഡ് ലീഗ് സുപ്രീം കൌൺസിൽ മേധാവി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഖബറടക്കം ഇന്ന് വൈകുന്നേരം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കും. മുസ്ലിം ലോകത്തിന് തന്നെ കനത്ത നഷ്ടമാണ് ഗ്രാൻഡ് മുഫ്തിയുടെ മരണത്തിലൂടെ ഉണ്ടായതെന്ന് സൗദി റോയൽ കോർട്ട് പറഞ്ഞു
മരണത്തിൽ സൽമാൻ രാജാവും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അനുശോചിച്ചു. ശൈഖ് അബ്ദുൽ അസീസ് ഇബ്ൻ ബാസിന്റെ മരണ ശേഷം 1999-ൽ ഫഹദ് രാജാവ് ആണ് ശൈഖ് അബ്ദുൽ അസീസ് ആല് ശൈഖിനെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചത്. ഹജ്ജ് വേളയിൽ ഏറ്റവും കൂടുതൽ അറഫാ പ്രസംഗം നടത്തിയ പണ്ഡിതൻ എന്ന നിലയിലും ശ്രദ്ധേയനായ പണ്ഡിതനാണ് ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ്.