Headlines

ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ സർക്കാർ

ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനവുമായി സർക്കാർ. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം നടത്താൻ സംസ്ഥാന സർക്കാർ. ഈ മാസം 29 ന് തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. പലസ്തീൻ അംബാസിഡർ മുഖ്യ അതിഥിയാകും. കേരള മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകർ.ഈ മാസം 30 ന് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 29ന് ഫോട്ടൊ എക്സിബിഷൻ നടക്കും.

‘ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള’ എന്ന പേരിലുള്ള മാധ്യമോത്സവം സെപ്തംബർ 30ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

മൂന്നു ദിവസത്തെ മാധ്യമോത്സവത്തിൽ മാധ്യമപ്രവർത്തകരും മാധ്യമ വിദ്യാർത്ഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടികളാണ് നടക്കുന്നത്. അന്തർദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, രവീഷ് കുമാർ, രാജ്‌ദീപ്‌ സർദേശായി എന്നിവർ അക്കാദമി അവാർഡുകൾ ഏറ്റുവാങ്ങുന്നതിന് എത്തും.

‘മീഡിയ ഫോർ ട്രൂത്ത്‌, മീഡിയ ഫോർ പീസ്‌’ എന്ന സ്ലോഗൻ ഉയർത്തുന്ന ഫെസ്‌റ്റിവലിൽ ഗാസയിൽ രക്തസാക്ഷികളായ മാധ്യമപ്രവർത്തകർക്ക്‌ ആദരവേകുന്ന ചിത്രപ്രദർശനവും സംഗമവും ഉണ്ടാകും. ‘കേരള റിയൽ സ്‌റ്റോറി’ അനാവരണം ചെയ്യുന്ന ഫോട്ടോ എക്‌സിബിഷനും പ്രത്യേക സെഷനും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വേണ്ടി ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സും ഇതിനോടൊപ്പം നടത്തുമെന്നും മീഡിയ അക്കാദമി അറിയിച്ചു.

മീഡിയ അക്കാദമിയുടെ പ്രസ്‌താവന

കേരള മീഡിയ അക്കാദമി അന്തർദ്ദേശീയ മാധ്യമോത്സവം 2025 സെപ്തംബർ 30, ഒക്ടോബർ 1,2 തീയതികളിൽ തിരുവനന്തപുരത്ത് നടത്തുന്നു. ‘ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള’ എന്ന പേരിലെ ഈ മാധ്യമോത്സവം സെപ്തംബർ 30ന് വൈകുന്നേരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

മൂന്നു ദിവസത്തെ മാധ്യമോത്സവത്തിൽ മാധ്യമപ്രവർത്തകരും മാധ്യമ വിദ്യാർത്ഥികളും ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് നടക്കുന്നത്. അന്തർദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമപ്രവർത്തകരായ കരൺ ഥാപ്പർ, രവീഷ് കുമാർ, രാജ്‌ദീപ്‌ സർദേശായി എന്നിവർ അക്കാദമി അവാർഡുകൾ ഏറ്റുവാങ്ങുന്നതിന് എത്തും. ‘മീഡിയ ഫോർ ട്രൂത്ത്‌, മീഡിയ ഫോർ പീസ്‌’ എന്ന സ്ലോഗൻ ഉയർത്തുന്ന ഫെസ്‌റ്റിവലിൽ ഗാസയിൽ രക്തസാക്ഷികളായ മാധ്യമപ്രവർത്തകർക്ക്‌ ആദരവേകുന്ന ചിത്രപ്രദർശനവും സംഗമവും ഉണ്ടാകും. പലസ്‌തീൻ അംബാസിഡർ എത്തിച്ചേരാമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.

‘കേരള റിയൽ സ്‌റ്റോറി’ അനാവരണം ചെയ്യുന്ന ഫോട്ടോ എക്‌സിബിഷനും പ്രത്യേക സെഷനും ഉണ്ടാകും. വിദ്യാർത്ഥികൾക്ക് വേണ്ടി ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സും ഇതിനോടൊപ്പം നടത്തുന്നു. മുഖ്യമന്ത്രിയുടെ ട്രോഫിയും ഒരുലക്ഷം രൂപയും സർട്ടിഫിക്കറ്റുമാണ് ഒന്നാം സമ്മാനം. അക്കാദമിയിലെ പൂർവ്വവിദ്യാർത്ഥി സംഗമം, തിരഞ്ഞെടുക്കപ്പെട്ട യുട്യൂബേഴ്‌സിന്റെയും വ്‌ളോഗർമാരുടെയും സംഗമം, ഡിജിറ്റൽ എക്‌സിബിഷൻ, തിരഞ്ഞെടുക്കപ്പെട്ട വർക്കിംഗ്‌ ജേർണലിസ്‌റ്റുകൾക്കായി എഐ വർക്ക്‌ഷോപ്പ് തുടങ്ങിയ വ്യത്യസ്ത പരിപാടികളാണ് ഉദ്ദേശിക്കുന്നത്.ഒക്ടോബർ 1ന് നടക്കുന്ന പൂർവ്വവിദ്യാർത്ഥി സംഗമം അക്കാദമിയിലെ ആദ്യ ബാച്ചിൽനിന്ന് ഒന്നാംറാങ്കോടെ പാസാവുകയും നിലവിൽ കർണാടക ഹൈക്കോടതിയിലെ ജഡ്ജിയുമായ ശ്രീമതി അനു ശിവരാമൻ ഉദ്ഘാടനം ചെയ്യും. അക്കാദമി മുൻ ചെയർമാനും മുതിർന്ന മാധ്യമസാരഥിയുമായിരുന്ന ശ്രീ.വി.പി.രാമചന്ദ്രന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മുൻകൈയിൽ നൽകിവരുന്ന വി.പി.ആർ പുരസ്‌കാരം ബ്രിട്ടണിലെ മലയാളി മാധ്യമപ്രവർത്തകൻ ശ്രീ അനസുദ്ദീൻ അസീസിന് സമ്മാനിക്കും.

നവ അന്താരാഷ്ട്ര മാധ്യമക്രമം സൃഷ്ടിക്കുന്നതിനുളള ശ്രമങ്ങൾ ആഗോളതലത്തിൽ നടക്കുന്നുണ്ട്. ഇതിനായി കേരള മീഡിയ അക്കാദമിയും നിരന്തരം ഇടപെടലുകൾ നടത്തിവരുന്നു. ആഗോള മാധ്യമമേഖലയുടെ നവീകരണം ലക്ഷ്യമിടുന്ന അക്കാദമിയുടെ ‘ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരള’ വിജയകരമാക്കാൻ സഹകരണവും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു.