കേരള സർവകലാശാലയിൽ വി.സിയുടെ പ്രതികാര നടപടി തുടരുന്നു; രജിസ്ട്രാറുടെ പിഎയെ മാറ്റി

കേരള സർവകലാശാലയിൽ വിസി ഡോ. മോഹനനൻ കുന്നുമ്മൽ പ്രതികാര നടപടി തുടരുന്നു. രജിസ്ട്രാറുടെ പിഎയെ മാറ്റി. രജിസ്ട്രാറുടെ ഓഫീസിലെ സെക്ഷൻ ഓഫീസറെയും മാറ്റി. മുൻപ് മിനി കാപ്പൻ ആവശ്യപ്പെട്ടിട്ട് രജിസ്ട്രാറുടെ ഓഫീസ് സീൽ പി എ വിട്ടു നൽകിയിരുന്നില്ല.

കെ എസ് അനിൽകുമാറിന്റെ പേഴ്സണൽ അസിസ്റ്റൻായ അൻവർ അലിയെയെയാണ് മാറ്റിയത്. പകരം ചുമതല അസിസ്റ്റൻ്റ് രജിസ്ട്രാർ ജെ എസ് സ്മിതയ്ക്ക് നൽകി. മിനി കാപ്പൻ ഒപ്പിട്ട ഫയലുകളിൽ സീൽ വയ്ക്കാൻ അൻവർ അലി വിസമ്മതിച്ചിരുന്നു. കെ എസ് അനിൽകുമാറിന്റെ നിർദ്ദേശങ്ങൾ മാത്രമായിരുന്നു പി എ അംഗീകരിച്ചത്.

അതേസമയം സ്ഥിരം വിസി നിയമനത്തിലെ സേർച്ച് കമ്മറ്റി ചെലവും അതത് സർവകലാശാലകൾ വഹിക്കണമെന്ന് രാജ്ഭവൻ നിർദേശം നൽകി. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് അറിയിപ്പ് നൽകി രാജ്ഭവൻ. നേരത്തെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവൻ കത്തയച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു.രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം.