യുവരാജ് ഗോകുലിനെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ ചവറ്റുകൊട്ടയിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ പരിഹാസം. കഴിവുള്ള ചെറുപ്പക്കാരെ ബിജെപി വളരാന്‍ അനുവദിക്കില്ലെന്ന ബിജെപിയുടെ അപ്രഖ്യാപിത നയത്തിന്റെ ഒടുവിലത്തെ ഇരയാണ് യുവരാജ് ഗോകുലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് സന്ദീപ് വാര്യരുടെ വിമര്‍ശനങ്ങള്‍.
താന്‍ ഉള്‍പ്പെടെയുള്ളവരെ ബിജെപി മുന്‍ കാലങ്ങളില്‍ തഴഞ്ഞിട്ടുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് യുവരാജ് ഗോകുലിനായുള്ള സന്ദീപാ വാര്യരുടെ പോസ്റ്റ്. പേര് പോലും ആരും കേട്ടിട്ടില്ലാത്തവര്‍ ആ പാര്‍ട്ടിയുടെ വക്താക്കളുടെ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ബിജെപിയ്ക്ക് ഇപ്പോള്‍ ഏറ്റവും റേറ്റിംഗുള്ള സംവാദകനായ യുവരാജിനെ പാടേ അവഗണിച്ചുവെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയതയുടെയും വെറുപ്പിന്റേയും ആ കമ്പോളം വിടുന്നതാണ് അയാള്‍ക്കും വളര്‍ന്നു വരുന്ന മറ്റ് ചെറുപ്പക്കാര്‍ക്കും നല്ലതെന്നും സന്ദീപ് ഫേസ്ബുക്കില്‍ എഴുതി.