എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചു.
എറണാകുളം ആർടിഒ ഓഫീസിലെ അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ (AMVI) ബിനുവിനെയാണ് ജനങ്ങൾ തടഞ്ഞത്. ആർടിഒ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് ഇദ്ദേഹം വാഹനങ്ങൾ പരിശോധിച്ചിരുന്നത്.
സംശയം തോന്നിയ നാട്ടുകാർ ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് തൃക്കാക്കര പൊലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹന പരിശോധന നടത്തിയെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നിയമനടപടികൾ ആരംഭിച്ചു.