Headlines

‘BJPയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറം, വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം’; CPI കരട് രാഷ്ട്രീയ പ്രമേയം

ബിജെപിയുടെ വളർച്ച കണക്ക്കൂട്ടലിന് അപ്പുറമെന്ന് സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയം. പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്യാൻ പോകുന്ന കരട് രാഷ്ട്രീയ പ്രമേയത്തിലാണ് പരാമർശം. ബിജെപിക്കെതിരെ വേണ്ടത് വിശാല ഇടതുപക്ഷ ഐക്യം. ഐക്യം തന്ത്രപരമായ അനിവാര്യതയെന്ന് സിപിഐ പ്രമേയത്തിൽ വ്യക്തമാക്കി.

ഐക്യം തിരഞ്ഞെടുപ്പ് ഗണിതമാക്കരുത്. അവസരവാദ സഖ്യങ്ങൾ ഗുണം ചെയ്യില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. അധികാരം ഉപയോഗിച്ച് സമഗ്രമേഖലയിലും ബിജെപി കടന്നു കയറി. തിരഞ്ഞെടുപ്പുകളെ സീസണലായി മാത്രം കാണരുത്.

പ്രതീകാത്മക സ്ഥാനാർത്ഥിത്വങ്ങൾ ഒഴിവാക്കണം. തദ്ദേശ തിരഞ്ഞെടുപ്പിനെ ജനങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങാനുള്ള അവസരം ആക്കി മാറ്റണം. നേതൃതലത്തിൽ പുതു തലമുറയെ വളർത്തി കൊണ്ടു വരണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

സിപിഐക്ക് വേണ്ടത് സ്വയം നവീകരണം രൂപത്തിൽ മാത്രമല്ല ഉള്ളടക്കത്തിലും പൈതൃകം കാക്കണം.പുതുതലമുറ കമ്മ്യൂണിസ്റ്റുകൾക്ക് വഴി കാട്ടേണ്ടത് സിപിഐയാണ്. ഐക്യം തെരഞ്ഞെടുപ്പ് ഗണിതമാക്കരുത് .അവസരവാദ സഖ്യങ്ങൾ ഗുണം ചെയ്യില്ലെന്നും രാഷ്ട്രീയ പ്രമേയം വിലിയരുന്നത്തുന്നു

സിപിഐയുടെ 25 പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സംസ്ഥാന സമ്മേളനം ഇന്ന് ആലപ്പുഴയിൽ തുടങ്ങും. രാവിലെ 11മണിക്ക് പ്രതിനിധി സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. 39 ക്ഷണിതാക്കൾ അടക്കം 528 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.