Headlines

ആക്രമിക്കാൻ എത്തിയ നായയുടെ കാൽ വെട്ടിമുറിച്ചു; സംഭവം പാലക്കാട്

പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാൽ വെട്ടി നാട്ടുകാർ. മലമ്പള പൂതനൂർ സ്വദേശി രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്.

മുണ്ടൂർ മലമ്പള്ളത്ത് സുജീഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയ്ക്കാണ് വെട്ടേറ്റത്. വയോധികയെയും, സമീപത്തെ മറ്റൊരു വളർത്തു നായയേയും പിറ്റ് ബുൾ അക്രമിക്കാനെത്തിയപ്പോൾ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിറ്റ് ബുൾ ഇനത്തിൽ പെട്ട വളർത്തുനായ മറ്റൊരു നായയെ മുൻപ് കടിച്ച് കൊന്നതാണെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ സുജീഷിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശവാസിയായ ഒരാൾക്കെതിരെ കോങ്ങാട് പൊലീസ് കേമ്പെടുത്തിട്ടുള്ളത്.