
ആഗോള അയ്യപ്പ സംഗമം; പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്
സംസ്ഥാന സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമത്തിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണം. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്. കൻ്റോൺമെൻ്റ് ഹൗസിൽ എത്തി കത്ത് നൽകി .വി ഡി സതീശൻ ഔദ്യോഗിക വസതിയിൽ ഉണ്ടായിരുന്നില്ല. ഫോണിലൂടെ ക്ഷണം അറിയിച്ചു. അതേസമയം ആഗോള അയ്യപ്പ സംഗമത്തെ പ്രബല സാമുദായിക സംഘടനകൾ അനുകൂലിച്ചെങ്കിലും വിവാദങ്ങളും വിമർശനങ്ങളും കടുത്തതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിരോധത്തിൽ. ഏറ്റവും ഒടുവിലായി ആഗോള അയ്യപ്പ സംഗമത്തിനെതിരെ ശക്തമായ വിമർശനവുമായി പന്തളം കൊട്ടാരവും…