ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ആത്മഹത്യ ചെയ്തു; സാമ്പത്തിക പ്രശ്നമെന്ന് നിഗമനം

തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ആത്മഹത്യ ചെയ്തു. ആര്യനാട് കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജ (48) ആണ് ജീവനൊടുക്കിയത്. സാമ്പത്തിക പ്രശ്നത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഉടൻ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആര്യനാട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൈക്രോ ഫിനാൻസ് ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു.