കോഴിക്കോട് രാമനാട്ടുകരയിൽ അഥിതി തൊഴിലാളിയുടെ മകളെ കാമുകനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കാറിൽവച്ച് മയക്കികിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോയെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ 19 -ാം തീയതിയാണ് സംഭവം. തുണിക്കടയിൽ ജീവനക്കാരിയായ പെൺകുട്ടിയെ പുറത്ത് പോകാമെന്ന് പറഞ്ഞ് കാമുകൻ വിളിച്ചിറക്കുകയായിരുന്നു.
കടയിൽനിന്ന് പെൺകുട്ടി ആൺസുഹൃത്തിനൊപ്പം അവധിയെടുത്ത് പോകുകയും കാറിൽ വെച്ച് മയക്കി കിടത്തി ഹോട്ടലിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
സംഭവം നടക്കുമ്പോൾ കാമുകനൊപ്പം മറ്റ് നാല് പേർ കൂടി ഉണ്ടായിരുന്നു. ബലപ്രയോഗത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ പരിക്കുകളും ഉണ്ടായി. തൊട്ടടുത്ത ദിവസമാണ് പെൺകുട്ടിയെ ഇവർ ആളൊഴിഞ്ഞ പറമ്പിലേക്ക് ഇറക്കി വിടുകയായിരുന്നു.
സംഭവത്തിൽ ഫറോക്ക് പൊലീസ് കേസെടുത്തു. കാമുകനും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം ജുവനൈൽ ഹോമിലേക്ക് മാറ്റി.