ഇടുക്കിയിൽ ഉരുൾപ്പൊട്ടലുണ്ടായ പെട്ടിമുടിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കൗശിക, ശിവരഞ്ജിനി, മുത്തുലക്ഷ്മി എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 65 ആയി. ഇനി അഞ്ച് പേരെ കൂടി കണ്ടെത്തുവാനുണ്ട്.
പൂതക്കുഴിയിൽ നിന്ന് കിലോമീറ്ററോളം അകലെ നിബിഡ വനത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. പുഴയോരത്ത് തങ്ങിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹംാമണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് മറ്റു രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.