Headlines

സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി DGPയുടെ ക്ഷണം, SAP കമാൻഡന്റ് ഓഫീസും പേരൂർക്കട പൊലീസ് സ്റ്റേഷനും സന്ദർശിച്ച് കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികൾ

2025ലെ സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി പൊലീസ് സ്റ്റേഷനുകൾ സന്ദർശിക്കുവനുള്ള ഡിജിപിയുടെ ക്ഷണം സ്വീകരിച്ച് പി എം ശ്രീ കേന്ദ്രിയ വിദ്യാലയ SAP തിരുവനന്തപുരം സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരോടൊപ്പം SAP കമാൻഡന്റ് ഓഫീസും പേരൂർക്കട പൊലീസ് സ്റ്റേഷനും സന്ദർശിച്ചു. ഇന്ന് രാവിലെയായിരുന്നു സന്ദർശനം.
പ്രൈമറിയിൽ നിന്നും സെക്കന്ററിയിൽ നിന്നുമായി 22 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്. SAP ക്യാമ്പിൽ എത്തിയ വിദ്യാർത്ഥികളെ അസിസ്റ്റന്റ് കമാണ്ടന്റ് മാരായ സത്യശീലൻ, ബിജു കെ എസ് സബ് ഇൻസ്‌പെക്ടർ മാരായ ആർ സുരേഷ്, പ്രവീൺ രാജ് എൻ വി തുടങ്ങിയവർ സ്വീകരിച്ചു.

പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു നാടിന്റെ ക്രമസമാധാന പാലനം എങ്ങനെയാണ് നടക്കുന്നത് എന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പൊലീസുകാരോടുള്ള ആദരസൂചകമായി വിവിധ ക്ലാസ്സുകളിൽ ഉള്ള കുട്ടികൾ വരച്ച ചിത്രങ്ങൾ, എഴുതിയ കത്തുകൾ, ബുക്ക്‌ മാർക്കുകൾ എന്നിവ വിദ്യാർഥികൾ എസ് എ പി ക്യാമ്പിലും, പേരൂർക്കട പൊലീസ് സ്റ്റേഷനിലും സമ്മാനിക്കുകയും ചെയ്തു.

SAP ക്യാമ്പിലും പൊലീസ് സ്റ്റേഷനിലും നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ബോധവത്കരണം നേടാനും കുട്ടികൾക്ക് ഈ അവസരം പ്രയോജനപ്പെട്ടു. SAP ക്യാമ്പിനെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ഇനം തോക്കുകളും മറ്റും കുട്ടികൾക്ക് കാണുവാനും അതിന്റെ പ്രവർത്തനങ്ങൾ വ്യത്യാസങ്ങൾ ഒക്കെ മാനസിലാക്കുവാനും കുട്ടികൾക്ക് സാധിച്ചു. പൊലീസുകാർക്കൊപ്പം അല്പസമയം ചിലവഴിക്കാൻ കഴിഞ്ഞത് അവിസ്മരണീയ അനുഭവമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.