മുഖവും വിരലടയാളവും വരുന്നോ?യുപിഐ ഇടപാടുകളിൽ ബയോമെട്രിക് സംവിധാനം നടപ്പാക്കാനൊരുങ്ങി എൻപിസിഐ

യുപിഐ ഇടപാടുകളിൽ പിൻ നമ്പറുകൾക്ക് പകരം ബയോമെട്രിക് സംവിധാനം നടപ്പാക്കുന്നതായി റിപ്പോർട്ടുകൾ.നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) പുതിയ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്.

ഇപ്പോൾ പണമിടപാടുകൾ നടത്തുമ്പോൾ യുപിഐ-പിൻ അല്ലെങ്കിൽ യുപിഐ പേഴ്‌സണൽ ഐഡന്റിഫിക്കേഷൻ നമ്പറായ 4-6 അക്ക പാസ്‌കോഡ് നൽകണം.എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നാൽ ഉപയോക്താക്കൾക്ക് പണമിടപാടുകൾ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാകും.യുപിഐ യുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ബയോമെട്രിക് സംവിധാനങ്ങൾ ഗുണകരമാകും.

കൈയിൽ പണം സൂക്ഷിക്കുന്നവരുടെ എണ്ണം ദിനംപ്രതി കുറയുകയാണ്, രാജ്യത്തെ പണമിടപാടുകളിൽ 80 ശതമാനവും യുപിഐ വഴിയായാണ്.സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വർഷക്കാലമായി എൻപിസിഐ ബയോമെട്രിക് വെരിഫിക്കേഷൻ സേവനത്തിനായുള്ള പരിശ്രമത്തിലാണ്.റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും പുതിയ സംവിധാനം നിലവിൽ വരുക.എന്നാൽ എൻപിസിഐ ഇത് സംബന്ധിച്ച വാർത്തകൾ തള്ളുകയോ പ്രതികരണം നടത്തുകയോ ചെയ്തിട്ടില്ല.