കൊല്ലത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നതപ്രദര്‍ശനം നടത്തിയ ഓട്ടോഡ്രൈവര്‍ പിടിയില്‍. പുനലൂര്‍ ഇളമ്പല്‍ സ്വദേശി ശിവപ്രസാദാണ് പുനലൂര്‍ പൊലീസിന്റെ പിടിയിലായത്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയായിരുന്നു നഗ്നതാപ്രദര്‍ശനം.
സ്‌കൂളിലെ ഉച്ചഭക്ഷത്തിനായുള്ള ഇടവേള സമയത്താണ് ഇയാള്‍ കോംപൗണ്ടിലേക്ക് അതിക്രമിച്ച് കടന്നത്. സ്‌കൂളിന്റെ ഇരുമ്പ് ഗേറ്റ് ചാടിക്കടന്നാണ് അകത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. കുട്ടികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ എത്തി പ്രതിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. ശേഷം പുനലൂര്‍ പൊലീസില്‍ വിവരമറിയിച്ചു.
പുനലൂര്‍ പൊലീസ് ഉടന്‍തന്നെ സ്‌കൂളിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. അതിനുശേഷമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഭിന്നശേഷിക്കാരിയായ ഒരു കുട്ടിയെ പീഡിപ്പിച്ചതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.