ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റതിനെ തുടർന്ന് അവസാന മത്സരത്തിൽ നിന്ന് ഋഷഭ് പന്ത് പുറത്തായിരുന്നു. പന്തിന് പകരക്കാരനായി ബിസിസിഐ ഇഷാൻ കിഷനെ പരിഗണിച്ചെങ്കിലും, ബിസിസിഐയുടെ ഈ വാഗ്ദാനം ഇഷാൻ കിഷാൻ നിസരിച്ചു. ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഇഷാൻ പന്തിന് ഒരു മികച്ച പകരക്കാരനാണ്. എന്നാൽ, എന്തുക്കൊണ്ട് നിരസിച്ചു എന്നതിന്റെ കാരണം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അജിത് അഗർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഇഷാൻ കിഷനെ സമീപിച്ചിരുന്നു എങ്കിലും, തനിക്ക് പറ്റിയ പരുക്ക് കാരണം ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് ഇഷാൻ അറിയിക്കുകയായിരുന്നു.
സ്കൂട്ടറിൽ നിന്ന് വീണതിനെ തുടർന്നുണ്ടായ പരുക്കാണ് ഇഷാന് വില്ലനായി മാറിയതെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റ ഇടതു കണങ്കാലിന് തുന്നൽ വേണ്ടിവന്നതിനാൽ പരിക്ക് ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കാരണത്താൽ, പന്തിന് പകരക്കാരനായി ഇംഗ്ലണ്ടിലേക്ക് പറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ, അടുത്തിടെ കൗണ്ടി ചാമ്പ്യൻഷിപ്പിൽ നോട്ടിംഗ്ഹാംഷെയറിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാൻ കിഷൻ, 87 ഉം 77 ഉം റൺസ് റൺസ് നേടി.
ഇഷാൻ കിഷനെ ടീമിൽ എത്തിക്കാൻ കഴിയാഞ്ഞതിനാൽ, പരിക്കേറ്റ ഋഷഭ് പന്തിന് പകരക്കാരനായി തമിഴ്‌നാട്ടിൽ നിന്നുള്ള എൻ ജഗദീശൻ ടീമിലെത്തിച്ചു. വലംകൈയ്യൻ കീപ്പർ ബാറ്റ്‌സ്മാനായ അദ്ദേഹം 52 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 3373 റൺസും 133 ക്യാച്ചുകളും 14 സ്റ്റമ്പിംഗുകളും നേടിയിട്ടുണ്ട്.