ആറാഴ്ചത്തെ വിശ്രമം നിർദേശിച്ച് മെഡിക്കൽ സംഘം; കാലിന് പരുക്ക് ഗുരുതരം, ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് ഋഷഭ് പന്ത് പുറത്ത്

ഇംഗ്ലണ്ടിനെതിരായ നിർണായക നാലാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്നലെ ബാറ്റിങ്ങിനിടെ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്ന് പുറത്ത്. പന്തിന്റെ കാലിന് ഗുരുതര പരുക്ക്. ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ച് മെഡിക്കൽ സംഘം അറിയിച്ചു.

ഇപ്പോൾ പുരോഗമിക്കുന്ന നാലാം ടെസ്റ്റിലും അടുത്ത മത്സരത്തിലും പന്തിന് കളിക്കാനാവില്ല. ആവശ്യമെങ്കില്‍ പെയിന്‍ കില്ലര്‍ കഴിച്ച ശേഷം പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയുമോ എന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുന്നുണ്ട്. എന്നാല്‍ അതിനുള്ള സാധ്യത കുറവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

റിഷഭ് പന്തിന് പകരക്കാരനായി യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ടീമിലേക്ക് ജോയിന്‍ ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെ ഓവലില്‍ നടക്കുന്ന അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റില്‍ പന്തിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.പെയിന്‍ കില്ലര്‍ മരുന്ന് കഴിച്ച് വീണ്ടും ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന് മെഡിക്കല്‍ സംഘം നോക്കുകയാണ്. നടക്കാന്‍ അദ്ദേഹത്തിന് ഇപ്പോഴും പിന്തുണ ആവശ്യമുണ്ട്. സ്‌കാന്‍ റിപ്പോര്‍ട്ടില്‍ ഒടിവുണ്ടെന്ന് കണ്ടെത്തി, ആറ് ആഴ്ചത്തേക്ക് അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. പന്ത് വീണ്ടും ബാറ്റ് ചെയ്യാനുള്ള സാധ്യത വളരെ മങ്ങിയതായി തോന്നുന്നുവെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.