ലോക്ഡൗണ്‍ കാലത്തെ താരങ്ങളുടെ എല്ലാം വീഡിയോ സോഷ്യല്‍മീഡിയയി വൈറലാവുകയാണ്. ഇപ്പോഴിതാ സുരാജ് വെഞ്ഞാറന്മൂട് ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വിഡിയോ ഈ ലോക്ഡൗണ്‍ കാലത്തെ ചിരിയുണര്‍ത്തുന്ന ഒന്നാണ്. ഭാര്യയോടൊപ്പമുള്ള സുരാജിന്റെ വീഡിയോയാണ് വൈറലാവുന്നത്.
ഭാര്യ ഫോണ്‍ നോക്കുമ്പോള്‍ അതിലേക്ക് എത്തിവലിഞ്ഞു നോക്കുന്ന സുരാജിനോട് മകന് അച്ഛന് എന്തിനാ അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്? അച്ഛന് ഫോണില്ലേ? എന്ന് ചോദിക്കുമ്പോള്‍ അമ്മ നോക്കുന്നത് അച്ഛന്റെ ഫോണാടാ എന്ന് സുരാജിന്റെ തകര്‍പ്പന്‍ മറുപടി.
ഒപ്പം ഭയമല്ല ജാഗ്രത മതി എന്ന അടിക്കുറിപ്പും സ്റ്റേ ഹോം സ്റ്റേ സെയ്ഫ് എന്ന് അടിക്കുറിപ്പും കൂടിയായതോടെ സംഭവം പൊളിച്ചെന്ന് വിഡിയോ കണ്ടവരുടെ അഭിപ്രായം. ഒരു മണിക്കൂര്‍ കൊണ്ട് തന്നെ നിരവധിപ്പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.