നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ. മൂന്ന് ഘട്ടങ്ങളായി ചർച്ചകൾ നടന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ചർച്ചയിൽ അനുകൂലമായ നിലപാട്. ചർച്ച നാളെയും തുടരും. യമനിലെ സുപ്രീം കോടതി ജഡ്ജിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
ചർച്ചയിൽ വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുന്നതിനു മുൻഗണന നൽകിയത്. ചർച്ചയിൽ ഇവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. അതിൽ ഒരു വിഭാഗം കുടുംബാംഗങ്ങൾ അതിനെ അനുകൂലിക്കുന്നുണ്ട്. വധശിക്ഷയിൽ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തു നിന്നുള്ള ഒരു അനുകൂലമായിട്ടുള്ള നടപടി സ്വീകരിക്കുന്നുണ്ട്. എന്നാൽ കുടുംബത്തിലെ ചിലർ എതിർക്കുന്നുണ്ട്. തലാൽ കൊല്ലപ്പെട്ടതല്ലേയെന്നും അതുകൊണ്ട് അത്തരം ഒരു നടപടിയിലേക്ക് നീങ്ങേണ്ടതില്ല എന്ന് പറയുന്ന ഒരു വിഭാഗമുണ്ട്. അവരെ കൂടി അനുനയിപ്പിക്കാൻ കഴിഞ്ഞാൽ ഏറെക്കുറെ ഈ ചർച്ച വിജയകരമാകും.
കാന്തപുരം AP അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്നാണ് പ്രസിദ്ധ സൂഫി വര്യൻ ഷേക്ക് ഹബീബ് ഉമർ ബിൻ ഹഫീദ് ഇത്തരമൊരു ചർച്ചയ്ക്ക് മുൻകൈ എടുക്കുകയും അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പ്രധാനപ്പെട്ട അംഗങ്ങളെല്ലാം പങ്കെടുത്തുകൊണ്ടുള്ള യോഗവുമാണ് നടന്നത്.
വധശിക്ഷ ഒഴിവാക്കി കിട്ടാനുള്ള നടപടികൾ സ്വീകരിക്കുക എന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന ചർച്ച. കുടുംബം ഇത്തരത്തിൽ ഒരു ദയാധീനം സ്വീകരിച്ചുകൊണ്ടോ അല്ലാതെയോ മാപ്പ് നൽകാൻ തയ്യാറായാൽ അത്തരമൊരു നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങാൻ എളുപ്പമാകും.