Headlines

മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷവും ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം .
ബിന്ദിവിൻ്റെ മകന് സർക്കാർ ജോലിയും നൽകും. ആരോഗ്യമന്ത്രി വീണ ജോർജും മന്ത്രി വാസവനും ബിന്ദുവിൻ്റെ വീട്ടിലെത്തി കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. അടുത്ത കാബിനറ്റ് യോഗത്തിൽ തീരുമാനമെടുക്കുമെന്നാണ് മന്ത്രിമാർ കുടുംബത്തെ അറിയിച്ചത്.

ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ വാർഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകൾക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.