കാസർകോട് കുമ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. നായിക്കാപ്പയിൽ വെച്ചാണ് സംഭവം. 38കാരൻ ഹരീഷാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കൊലപാതകം അരങ്ങേറിയത്.
ഹരീഷിന്റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ഓയിൽ മിൽ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം. പോലീസ് അന്വേഷണം ആരംഭിച്ചു.