വീണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. കോന്നി മണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ വികസനങ്ങൾ എണ്ണിപ്പറഞ്ഞാണ് എംഎൽഎയുടെ കുറിപ്പ്. ലോകം തന്നെ ശ്രദ്ധിക്കപ്പെടുന്ന നിലയിൽ കേരളത്തിന്റെ ആരോഗ്യമേഖലയെ ഇടതുപക്ഷ സർക്കാർ മാറ്റിയിട്ടുണ്ട്.
ആരോഗ്യ മേഖലയെ കേരളത്തിനായി നയിക്കുന്നത് വീണ ജോർജാണ്. അതുകൊണ്ടുതന്നെ വലതുപക്ഷവും മാധ്യമങ്ങളും വലിയ രീതിയിലുള്ള വേട്ടയാടലാണ് സഖാവിനെതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. വേട്ടയാടൽ എതിരെ കയ്യുംകെട്ടി നോക്കിനിൽക്കാൻ എംഎൽഎ എന്ന നിലയിൽ ഉദ്ദേശിക്കുന്നില്ല. വീണാ ജോർജിനെ വേട്ടയാടാൻ വിട്ടുതരില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.