Headlines

ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി; എവിടെയും എന്തും ചെയ്യാം എന്നുള്ള നിലപാടാണ് ഇസ്രയേലിന്’: എം വി ഗോവിന്ദൻ

ജമാഅത്തെ ഇസ്‌ലാമി യുഡിഎഫ് ബന്ധത്തിൽ പ്രിയങ്ക ഗാന്ധി നിലപാട് പറയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തന്നെയാണോ കേന്ദ്ര നേതൃത്വത്തിന് എന്ന് വ്യക്തമാക്കണം. എൽഡിഎഫ് വികസനം വിഷയം കൂടി ഉയർത്തിയാണ് നിലമ്പൂരിൽ വോട്ട് ചോദിക്കുന്നത്

പശ്ചിമേഷ്യൻ സംഘർഷം, ഇസ്രയേൽ അനാവശ്യമായി ഇറാനിലേക്ക് കടന്നു കയറി. എവിടെയും എന്തും ചെയ്യാം എന്നുള്ള നിലപാടാണ് ഇസ്രായേലിന്. ഇസ്രയേലിനെതിരായ നിലപാടിൽ കോൺഗ്രസിന് അവസരവാദം നിലപാടുകൾ. സിപിഐഎം നിലപാട് ചോദ്യം ചെയ്യുന്ന സതീശൻ വിവരമില്ലാത്തയാളെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

ജമാ അത്തെ ഇസ്ലാമിയെ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയായി യുഡിഎഫ് സ്വീകരിച്ചു. വി ഡി സതീശൻ പറയുന്നു അവർ നിലപാട് മാറ്റിയെന്ന്. ആർഎസ്എസിന്റെ കൗണ്ടർ പാർട്ട് ആണ് ജമാഅത്തെ ഇസ്ലാമി. പഹൽഗാം ഭീകരാക്രമണത്തിൽ എല്ലാവരും ഒറ്റക്കെട്ടായിരുന്നു.അതിൽ പങ്കെടുക്കാത്തവരാണ് ജമാഅത്തെ ഇസ്ലാമി. വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലും ജമാഅത്ത ഇസ്ലാമിയുമായി യുഡിഎഫ് കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.