ഉത്തർപ്രദേശിലെ ഹാർപൂരിൽ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ആഴ്ചകൾക്ക് ശേഷമാണ് പ്രതി ദളപത് പിടിയിലാകുന്നത്. പോലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് ഏറ്റുമുട്ടലിൽ പരുക്കേൽക്കുകയും ചെയ്തു.
പോലീസ് തിരിച്ചു നടത്തിയ വെടിവെപ്പിൽ ദളപതിന്റെ കാലിനാണ് വെടിയേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി ഇയാൾ ആത്മഹത്യാക്കുറിപ്പ് എഴുതി നദിക്കരയിൽ വെക്കുകയും വസ്ത്രങ്ങൾ ഒപ്പം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ക്രൂരമായ പീഡനത്തിൽ അതീവ ഗുരുതരാവസ്ഥിലായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്ത ശേഷം വയലിൽ ഉപേക്ഷിക്കുകയായിരുന്നു.