ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; ‘അസാനി ‘ 2022ലെ ആദ്യ ചുഴലിക്കാറ്റാകും

 

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യൂനമർദം ശനിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുദിശയിൽ സഞ്ചരിച്ച് മാർച്ച് 20ഓടെ തീവ്ര ന്യൂനമർദമായും മാർച്ച് 21ന് ചുഴലിക്കാറ്റായും മാറും. മാർച്ച് 22ഓടെ ബംഗ്ലാദേശ്-മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത

ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ഇത്. അസാനി എന്നാണ് ചുഴലിക്കാറ്റിന് നൽകിയ പേര്. ശ്രീലങ്കയാണ് പേര് നിർദേശിച്ചത്. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട വേനൽ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു