പാ​ക്കി​സ്ഥാ​നി​ലേ​ക്ക് അ​ബ​ദ്ധ​ത്തി​ൽ മി​സൈ​ൽ തൊ​ടു​ത്ത് ഇ​ന്ത്യ

 

ന്യൂഡൽഹി: പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്ന് മി​സൈ​ൽ തൊ​ടു​ത്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച​താ​ണെ​ന്നും മി​സൈ​ൽ സം​വി​ധാ​ന​ത്തി​ൽ ഉ​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണ​മാ​ണ് മി​സൈ​ൽ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് തൊ​ടു​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നും പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​തി​വ് അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ക്കി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​ർ കാ​ര​ണം മി​സൈ​ൽ ലോ​ഞ്ച് ആ​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട മി​സൈ​ൽ പാ​ക്കി​സ്ഥാ​നി​ലെ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത ഒ​രു പ്ര​ദേ​ശ​ത്താ​ണ് പ​തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തു​ന്നെ​ന്നും സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മൊ​ന്നും സം​ഭ​വി​ക്കാ​ത്ത​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്നും ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി.