പ​ഞ്ചാ​ബി​ൽ ഭ​ഗ​വ​ന്ത് മ​ന്നി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് തീ​യ​തി നി​ശ്ച​യി​ച്ചു

 

പ​ഞ്ചാ​ബി​ലെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ മാ​ർ​ച്ച് 16ന് ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​ജ്ഭ​വ​നി​ലാ​യി​രി​ക്കി​ല്ല, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ഭ​ഗ​ത് സിം​ഗി​ന്‍റെ ജ​ന്മ​നാ​ട്ടി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് ഭ​ഗ​വ​ന്ത് മ​ൻ അ​റി​യി​ച്ചി​രു​ന്നു.

ഭ​ഗ​ത് സിം​ഗി​ന്‍റെ ജ​ന്മ​നാ​ടാ​യ ന​വാ​ൻ​ഷ​ഹ​ർ ജി​ല്ല​യി​ലെ ഖ​ട്ക​ർ കാ​ലാ​നി​ൽ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ഭ​ഗ​വ​ന്ത് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച അ​മൃ​ത്സ​റി​ൽ റോ​ഡ് ഷോ​യും സം​ഘ​ടി​പ്പി​ക്കും.

പ​ഞ്ചാ​ബി​ൽ എ​എ​പി​ക്ക് വോ​ട്ട് ചെ​യ്യാ​ത്ത​വ​ർ വി​ഷ​മി​ക്കേ​ണ്ട​തി​ല്ലെ​ന്നും സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​വും സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്നും മ​ൻ അ​റി​യി​ച്ചി​രു​ന്നു.