ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാർ ഒപ്പിട്ട മുഴുവൻ കരാറുകളുടെയും വിവരങ്ങൾ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെഡ് ക്രസന്റ്, യൂനിറ്റാക് എന്നിവരുമായുള്ള കരാർ വിവരങ്ങളും പുറത്തുവിടണം. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടുന്നത്.
പ്രതിപക്ഷത്തെയും മാധ്യമങ്ങളും മുഖ്യമന്ത്രി ആക്ഷേപിക്കുകയാണ്. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. കൊവിഡ് വാർത്താ സമ്മേളനം വെറും തള്ളൽ മാത്രമായി മാറുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങൾ പറയരുതെന്നാണ് നിലപാട്
മാധ്യമ ആക്രമണത്തിനുള്ള ലൈസൻസ് ലഭിക്കുന്നത് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നാണ്. സർക്കാരിന്റെ അഴിമതികൾ ഓരോന്നായി പുറത്തു കൊണ്ടുവരുന്നതിനുള്ള പ്രശ്നമാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പറഞ്ഞു