രക്ഷാദൗത്യം ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക്

 

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായുള്ള രക്ഷാ ദൗത്യം ഓപറേഷൻ ഗംഗയെ ഏകോപിപ്പിക്കാൻ നാല് കേന്ദ്രമന്ത്രിമാർ. യുക്രൈൻ അതിർത്തികളിലേക്ക് നാല് കേന്ദ്രമന്ത്രിമാർ ഉടൻ തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം

കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യസിന്ധ്യ, കിരൺ റിജിജു, ഹർദീപ് പുരി, വികെ സിംഗ് എന്നിവരാണ് യുക്രൈൻ അതിർത്തികളിലേക്ക് പോകുന്ന കേന്ദ്രമന്ത്രിമാർ. രക്ഷാദൗത്യത്തെ ഏകോപിപ്പിക്കുകയെന്ന ചുമതലയാണ് ഇവർക്ക് നൽകിയിരിക്കുന്നത്.

യുക്രൈനിൽ കുടുങ്ങിയവരെ തിരികെ എത്തിക്കുന്നതിനാണ് മുൻഗണനയെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉന്നതതല യോഗം ചേർന്നതും നാല് കേന്ദ്രമന്ത്രിമാർക്ക് ചുമതല നൽകിയതും.