മോസ്കോ: യുദ്ധം രൂക്ഷമായിരിക്കെ സ്വന്തം രാജ്യത്തിന്റെ അധികാരം പിടിച്ചെടുക്കാൻ യുക്രെയ്ൻ സൈന്യത്തോട് ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. റഷ്യൻ സെക്യൂരിറ്റി കൗൺസലിനെ സംബോധന ചെയ്യുമ്പോഴായിരുന്നു പുടിന്റെ ആഹ്വാനം.
അധികാരം നിങ്ങളുടെ കൈകളിലെടുക്കയെന്ന് പുടിൻ യുക്രെയ്ൻ സൈന്യത്തോടായി പറഞ്ഞു. നിങ്ങളുടെ കുട്ടികളേയും ഭാര്യമാരേയും പ്രായമായവരേയും മനുഷകവചമാക്കാൻ നവനാസികളെ അനുവദിക്കരുത്.
അധികാരം നിങ്ങളുടെ കൈകളിലെടുക്കുക. കീവിലെ മയക്കുമരുന്ന് അടിമകളും നവനാസികളുമായുള്ളവരുമായി കരാറിലെത്തുന്നതിനേക്കാൾ എളുപ്പമാണ് നിങ്ങളുമായി കരാറിലെത്താനെന്ന് പുടിൻ പറഞ്ഞു