Headlines

അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസ്: 38 പേർക്ക് വധശിക്ഷ, 11 പേർക്ക് ജീവപര്യന്തം

 

2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 49 പേരിൽ 38 പേർക്ക് വധശിക്ഷ. ബാക്കി 11 പേർക്ക് ജീവപര്യന്തം ശിക്ഷയും ഗുജറാത്തിലെ പ്രത്യേക കോടതി വിധിച്ചു. ഒരു കേസിൽ ഇതാദ്യമായാണ് ഇത്രയധികം പേർക്ക് ഒന്നിച്ച് വധശിക്ഷ ലഭിക്കുന്നത്.

56 പേരാണ് സ്‌ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ 2009 ഡിസംബറിൽ ആരംഭിച്ചു. ആകെ 77 പ്രതികളാണ് കേസിലുണ്ടായിരുന്നത്.വിചാരണ 2021ൽ പൂർത്തിയാക്കി. 1100 സാക്ഷികളെ വിസ്തരിച്ചു. 28 പേരെ വെറുതെവിട്ട കോടതി 49 പേർ കുറ്റക്കാരെന്ന് കണ്ടെത്തി

2008 ജൂലൈ 26നായിരുന്നു സ്‌ഫോടന പരമ്പര. ഒരു മണിക്കൂറിനിടെ നഗരത്തിന്റെ 21 സ്ഥലങ്ങളിൽ സ്‌ഫോടനം നടന്നു. സ്‌ഫോടനത്തിന് പിന്നിൽ ഇന്ത്യൻ മുജാഹിദ്ദീനെന്ന തീവ്രവാദ സംഘടനയാണെന്ന് കണ്ടെത്തിയിരുന്നു. 2002 ഗോധ്ര കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത്.