24 മണിക്കൂറിനിടെ 30,757 പേർക്ക് കൂടി കൊവിഡ്; 541 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,757 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4.27 കോടി കവിഞ്ഞു. 24 മണിക്കൂറിനിടെ 541 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു

രാജ്യത്ത് ഇതുവരെ 5,10,413 പേരാണ് കൊവിഡിനെ തുടർന്ന് മരണമടഞ്ഞത്. നിലവിൽ 3.32,918 പേരാണ് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 67,538 പേർ രോഗമുക്തി നേടുകയും ചെയ്തു

ഇതിനോടകം 4.19 കോടി പേർ രോഗമുക്തി നേടിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമായി. അതേസമയം ഒരു ദിവസത്തിനിടെ 11.79 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 75.55 കോടി സാമ്പിളുകളാണ് പരിശോധിച്ചത്.