കോഴിക്കോട് ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം; ഗുരുതര പരുക്ക്

 

കോഴിക്കോട് ചെരണ്ടത്തൂരിൽ ബോംബ് നിർമാണത്തിനിടെ സ്‌ഫോടനം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദ് എന്നയാൾക്കാണ് പരുക്കേറ്റത്. ഇയാളുടെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ലഭിച്ചു

ബിജെപി പ്രവർത്തകനാണ് ഹരിപ്രസാദ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ രണ്ട് കൈക്കും ഗുരുതര പരുക്കുണ്ട്. സംഭവത്തിൽ സിപിഎം സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.