യുപിയിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ആറ് പേർ മരിച്ചു

 

ഉത്തർപ്രദേശിലെ ബാരബങ്കിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറുകയായിരുന്നു. ഒരു കുടുംബത്തിലെ അഞ്ച് പേരടക്കമാണ് ആറ് പേർ കൊല്ലപ്പെട്ടത്

സൂറത്തിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അജയ്കുമാർ വർമ(33), ഭാര്യ സ്വപ്‌ന(28), മക്കളായ ആര്യൻ(8), യാഷ്(10), സഹോദരൻ രാംജൻ(28) ഡ്രൈവർ അജയകുമാർ യാദവ് എന്നിവരാണ് മരിച്ചത്.