സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം

 

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. അതേസമയം ജാഗ്രതാ നിർദേശമൊന്നും നൽകിയിട്ടില്ല. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്കില്ല

ഇന്നലെ തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു. ഉച്ചയോടുകൂടി ആരംഭിച്ച മഴ മണിക്കൂറുകളോളം നേരം നീണ്ടു. മലയോര മേഖലയിലും നഗര പ്രദേശത്തുമാണ് വഴ ലഭിച്ചത്.