രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന വർധനവിൽ ആറ് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 1242 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 7.90 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്.
1,67,882 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ഇതിനോടകം 4.11 കോടി പേരാണ് കൊവിഡിൽ നിന്ന് രോഗമുക്തി നേടിയത്. രോഗമുക്തി നിരക്ക് 96.95 ശതമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമായി.