ചരിത്രം കുറിച്ച് റാഫേൽ നദാൽ. ഓസ്ട്രേലിയൻ ഓപൺ കിരീടം നേടിയതോടെ 21 ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരമെന്ന റെക്കോർഡും നദാൽ സ്വന്തമാക്കി. ഓസ്ട്രേലിയൻ ഓപൺ ഫൈനലിൽ റഷ്യയുടെ ലോക രണ്ടാം നമ്പർ താരം ഡാനിൽ മെദ് വെദേവിനെ തകർത്താണ് നദാൽ കിരീടം സ്വന്തമാക്കിയത്.
ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും പിന്നീട് മൂന്ന് സെറ്റുകൾ നേടിയാണ് കിരീട നേട്ടം. സ്കോർ 2-6, 6-7, 6-4, 6-4, 7-5. മൂന്ന്, നാല്, അഞ്ച് സെറ്റുകളിൽ നദാൽ കടുത്ത ഫോമിലേക്ക് ഉയർന്നതോടെ മെദ് വെദേവ് തോൽവി സമ്മതിച്ചു
റോജർ ഫെഡറർ, ജോക്കോവിച്ച് എന്നിവരെ മറികടന്നാണ് 35കാരനായ നദാൽ 21 ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. ഫെഡറർക്കും ജോക്കോവിച്ചിനും 20 കിരീടം വീതമുണ്ട്