ഇന്ത്യൻ ഹോക്കി ഇതിഹാസവും മുൻ ക്യാപ്റ്റനുമായിരുന്ന ചരൺജിത്ത് സിംഗ് അന്തരിച്ചു

ഇതിഹാസ ഹോക്കി താരവും ഹോക്കി ടീം ഇന്ത്യൻ ക്യാപ്റ്റനുമായിരുന്ന ചരൺജിത്ത് സിംഗ് അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാൽ ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം

ജന്മനാടായ ഹിമാചൽപ്രദേശിലെ ഉനയിൽ വെച്ചാണ് മരണം സംഭവിച്ചത്. 1964 ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അഞ്ച് വർഷം മുമ്പ് സ്‌ട്രോക്ക് വന്നതോടെ അദ്ദേഹത്തിന് ചലനശേഷി നഷ്ടപ്പെട്ടിരുന്നു.

വെള്ളി മെഡൽ നേടിയ 1960 റോം ഒളിമ്പിക്‌സിലും 1962ലെ ഏഷ്യൽ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ടീമിലും അദ്ദേഹം കളിച്ചിട്ടുണ്ട്. ഹിമാചൽപ്രദേശ് സർവകലാശാല ഫിസിക്കൽ ഏജ്യുക്കേഷൻ വിഭാഗം ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.