അമേരിക്കൻ നഗരമായ ലോസ് ആഞ്ചലീസിൽ കൊള്ളക്കാരുടെ ആക്രമണത്തിൽ ചരക്ക് ട്രെയിനുകളിൽ നിന്ന് ഡസൻ കണക്കിന് തോക്കുകൾ മോഷണം പോയി. ഇ കൊമേഴ്സ് സ്ഥാപനമായ ആമസോണിന്റേതടക്കം ചരക്കുകളിൽ നിന്നാണ് ആയുധങ്ങളും മറ്റും മോഷണം പോയത്.
ഡസനോളം തോക്കുകളും മോഷ്ടിച്ചിട്ടുണ്ട്. നഗരത്തിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിന് സാധ്യതയുള്ളതായി പോലീസ് ഓഫീസർ മൈക്കിൾ മൂർ പറയുന്നു. ആശങ്കപ്പെടുത്തുന്ന സംഭവമാണിതെന്നും അദ്ദേഹം പ്രതികരിച്ചു
ആമസോൺ, ഫെഡെക്സ്, യുപിഎസ് തുടങ്ങിയ ഏജൻസികളുടെ ചരക്കുകളാണ് മോഷണം പോയത്. ഇതിൽ തോക്കുകളും ഉൾപ്പെടുന്നതായി പിന്നീടാണ് പോലീസ് സ്ഥിരീകരിച്ചത്.