ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ എസ് എഫ് ഐ. ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എസ് പിയുടെ നിലപാട് പ്രതികൾക്ക് അനുകൂലമായി മാറുന്നുണ്ടോയെന്ന് സംശയിക്കുന്നതായി എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ശരത് പറഞ്ഞു. കൊലപാതകം നടന്ന് ദിവസങ്ങളായിട്ടും ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് എസ് എഫ് ഐയുടെ വിമർശനത്തിന് പ്രധാന കാരണം. ഇതിൽ ആശങ്കയുണ്ടെന്നും ശരത് വിമർശിച്ചു.