ട്രെയിനിൽ കേരളത്തിലേക്ക് കടത്തിയ 1.48 കോടി രൂപയും 40 ലക്ഷത്തിന്റെ സ്വർണവുമായി ഒരാൾ പിടിയിൽ

 

മംഗലാപുരത്ത് ട്രെയിനിൽ രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന 1.48 കോടി രൂപയും 40 ലക്ഷത്തിന്റെ സ്വർണവുമായി ഒരാൾ പിടിയിൽ. രാജസ്ഥാൻ ഉദയ്പൂർ സ്വദേശി മഹേന്ദ്രസിംഗ് റാവുവാണ് മംഗളൂരു ആർപിഎഫിന്റെ പിടിയിലായത്.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മഹേന്ദ്രസിംഗിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് പത്രക്കടലാസിൽ പൊതിഞ്ഞ മൂന്ന് ബണ്ടിൽ കറൻസികളും മൂന്ന് പാക്കറ്റ് സ്വർണാഭരണങ്ങളും കണ്ടെത്തിയത്. 1,48,58,000 രൂപയും 800 ഗ്രാം സ്വർണാഭരണങ്ങളുമാണ് കണ്ടെത്തിയത്.

കോഴിക്കോട് മേലേപാളയം റോഡിലെ സുബഹ് ഗോൾഡ് എന്ന ജുവലറിയിലേക്കാണ് പണവും ആഭരണങ്ങളും കൊണ്ടുപോകുന്നതെന്ന് ഇയാൾ മൊഴി നൽകി.