കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് റാലികൾക്കുള്ള വിലക്ക് ജനുവരി 31 വരെ തുടരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലാണ് വിലക്ക്. നിയന്ത്രണങ്ങൾ പാലിക്കാത്ത പാർട്ടികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
വീടുകൾ കയറിയുള്ള പ്രചാരണത്തിന് പരമാവധി അഞ്ച് പേരെ മാത്രമേ അനുവദിക്കുവെന്നും കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ചീഫ് സെക്രട്ടറി അല്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റുമാർക്കാണെന്ന് കമ്മീഷൻ വ്യക്തമാക്കി. നേരത്തെ ജനുവരി 15ന് നടന്ന യോഗത്തിൽ റാലികൾക്കുള്ള നിയന്ത്രണം ജനുവരി 22 വരെ കമീഷൻ നീട്ടിയിരുന്നു.