സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം മാ​റ്റി

 

ആലപ്പുഴ: സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​നം മാ​റ്റി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. കോ​വി​ഡ് സാ​ഹ​ച​ര്യം നോ​ക്കി​യാ​വും അ​ടു​ത്ത തീ​യ​തി നി​ശ്ച​യി​ക്കു​ക​യെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​ർ അ​റി​യി​ച്ചു.

ഈ ​മാ​സം 28 മു​ത​ൽ 30 വ​രെ​യാ​യി​രു​ന്നു ജി​ല്ലാ സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ എ ​കാ​റ്റ​ഗ​റി​യി​ലു​ള്ള ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പൊ​തു പ​രി​പാ​ടി​ക​ളി​ൽ പ​ര​മാ​വ​ധി 50 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ.

50 പേ​രി​ൽ കൂ​ടു​ത​ലു​ള്ള കൂ​ടി​ച്ചേ​ര​ലു​ക​ൾ വി​ല​ക്കി വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സി​പി​എം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​മ്മേ​ള​നം ഒ​റ്റ ദി​വ​സം​കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു.