കൊവിഡ് വ്യാപനം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം ഓൺലൈനിൽ

 

സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി. ഹൈക്കോടതിയും കീഴ് കോടതികളും നടപടിക്രമങ്ങൾ ഓൺലൈനാക്കി മാറ്റി. ഇതുസംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി

പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ വാദം നേരിട്ട് കേൾക്കൂ. പരമാവധി 15 പേർക്ക് മാത്രമാകും പ്രവേശനം

ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ഫുൾ കോർട്ട് സിറ്റിംഗ് നടത്തിയാണ് തീരുമാനമെടുത്തത്.