എസ് രാജേന്ദ്രൻ കൈവശപ്പെടുത്തിയ ഭൂമി ഒഴിയണമെന്ന് റവന്യു വകുപ്പ്; നിർമാണം നിർത്തിവെക്കണം

മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെതിരെ റവന്യൂ വകുപ്പ്. മുൻ എംഎൽഎ അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി ഒഴിയണമെന്ന് റവന്യൂ വകുപ്പ് നിർദേശിച്ചു. ഭൂമിയിൽ ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തികൾ നിർത്തിവെക്കാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മൂന്നാർ ഇക്കാ നഗറിലുള്ള എട്ട് സെന്റ് ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്.

കത്തിലെ നിർദേശങ്ങൾ ലംഘിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും. ദേവികുളം സബ് കളക്ടറുടെ നിർദേശാനുസരണം മൂന്നാർ വില്ലേജ് ഓഫീസറാണ് കത്ത് നൽകിയത്. അതേസമയം ഉദ്യോ?ഗസ്ഥരുടെ പ്രവൃത്തി വസ്തുതകൾ മനസിലാക്കാതെയാണെന്ന് മുൻ എംഎൽഎ പ്രതികരിച്ചു.