Headlines

കണ്ണൂർ പഴയങ്ങാടിയിൽ 24കാരിയായ കോളജ് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ പഴയങ്ങാടി അടുത്തിലയിൽ കോളജ് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടുത്തില സ്വദേശി പി ഭവ്യയെയാണ്(24) മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്തിൽ ഗുരുദേവ ആർട്‌സ് ആൻഡ് സയൻസ് കോളജിലെ അധ്യാപികയായിരുന്നു.

ഇന്ന് രാവിലയെയാണ് ഭവ്യയെ മരിച്ച നിലയിൽ കണ്ടത്. പുതിയ വാണിയംവീട്ടിൽ ഭാസ്‌കര കോമരത്തിൻരെയും ശ്യാമളയുടെയും മകളാണ്.