യുഎസ്എ: റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി വൈറ്റ് ഹൗസിലേക്ക് പോവുകയായിരുന്ന 25കാരനെ വലയിലാക്കി പൊലീസ്. ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്ത കൊലപ്പെടുത്തേണ്ട പ്രമുഖരുടെ പേരുകൾ അടങ്ങിയ ‘ ഹിറ്റ് ലിസ്റ്റി” ലാകട്ടെ പ്രസിഡന്റ് ജോ ബൈഡൻ, യു.എസിന്റെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി തുടങ്ങിയവരും.
അയോവയിൽ അശ്രദ്ധമായ രീതിയിൽ വാഹനമോടിച്ചതിനെ തുടർന്നാണ് കൗചുവ ബ്രില്ല്യൺ ഷിയോംഗ് എന്ന കാലിഫോർണിയ സ്വദേശിയെ പൊലീസ് പിടികൂടിയത്. പരിശോധനയിൽ ഇയാളുടെ പക്കൽ എ.ആർ – 15 മോഡൽ റൈഫിൾ, വെടിയുണ്ടകൾ തുടങ്ങിയ ആയുധങ്ങളും ജി.പി.എസ് ഡിവൈസിൽ വൈറ്റ് ഹൗസിന്റെ വിലാസവും കണ്ടെത്തി.