നീറ്റ് പരീക്ഷയിലെ തോൽവി: തമിഴ്‌നാട്ടിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിൽ തോറ്റതിന്റെ വിഷമത്തിൽ തമിഴ്‌നാട്ടിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു. നീലഗിരി ജില്ലയിലാണ് സംഭവം. സന്തോഷവതിയാണെന്ന് അഭിനയിക്കാൻ കഴിയില്ലെന്നും മാതാപിതാക്കൾ ക്ഷമിക്കണമെന്നും പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

നീറ്റിൽ പരാജയപ്പെട്ടതിന് പിന്നാലെ കുട്ടി വിഷാദത്തിലേക്ക് വീണിരുന്നു. വിഷമം മനസ്സിലാക്കിയ മാതാപിതാക്കൾ കുട്ടിയെ തിരുപ്പൂരിലെ ബന്ധുക്കളുടെ വീട്ടിലേക്ക് അയച്ചു. ദീപാവലിക്കാണ് കുട്ടി തിരികെ വീട്ടിലെത്തിയത്. ഡിസംബർ 18ന് ആത്മഹത്യാക്കുറിപ്പ് എഴുതി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ 23ാം തീയതിയാണ് കുട്ടി മരിച്ചത്‌